പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ലിംഗായത്ത് മഠാധിപതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരു മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. ജാമ്യാപേക്ഷ നാളെ ജില്ലാകോടതി പരിഗണിക്കും.
ഓഗസ്റ്റ് 26ന് മൈസൂരിവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ലിംഗായത്ത് മഠാധിപതിക്കെതിരെ ആദ്യം പോക്‌സോ കേസില്‍ പരാതിപ്പെടുന്നത്. ജൂലൈമാസം മഠത്തിലെ ഹോസ്റ്റലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസ് മഠം സ്ഥിതി ചെയ്യുന്ന ചിത്രദുര്‍ഗയിലെ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശിവമൂര്‍ത്തി മുരുഗനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ചിത്രദുര്‍ഗയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ലിംഗായത്ത് മഠം നടത്തുന്ന ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read Also: ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ
പെണ്‍കുട്ടികളുടെ വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായെന്ന് തെളിഞ്ഞിട്ടും പൊലീസ് കേസില്‍ അലംഭാവം കാണിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Story Highlights: lingayat seer seeks anticipatory bail in pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here