വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎഇയില്‍; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കം

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
യുഎഇയിലെത്തിയ എസ് ജയശങ്കറെ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍, ദുബായി കോണ്‍സുല്‍ ജനറല്‍ ഡോ.അമിന്‍ പുരി, യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് അബുദബിയിലെത്തിയ മന്ത്രി നിര്‍മാണത്തിലിരിക്കുന്ന സിന്ദു മന്ദിറില്‍ സന്ദര്‍ശനം നടത്തി. വൈകിട്ട് യുഎഇ മന്ത്രി ഷെയ്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര നയതന്ത്ര തലത്തില്‍ ബന്ധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ ജയശങ്കറിന്റെ സന്ദര്‍ശനത്തിലുണ്ടാകും.
Read Also: ബഹ്റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു
നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കാനും ചരക്ക് സേവന നീക്കം എളുപ്പമാക്കാനും കരാര്‍ വഴിയൊരുക്കിയിരുന്നു. കരാറിന്റെ ഫലമായി അഞ്ച് വര്‍ഷം കൊണ്ട് ഉഭയകക്ഷി വ്യാപാരി 6000 കോടിയില്‍ നിന്ന് 10000 ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Story Highlights: S. Jaishankar uae visit for three days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here