പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്; വിവാദ വിഡിയോ

പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിൻ്റെ മുഖത്താണ് ഭർത്താവ് സുഖ്‌രാജ് സിംഗ് അടിച്ചത്. ഇയാളും ആം ആദ്മി പ്രവർത്തകനാണ്. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നതോടെ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് ചെയർപേഴ്സൺ മനീഷ ഗുലാട്ടി അറിയിച്ചു.
വിഡിയോയിൽ ഇരുവരും തർക്കിക്കുന്നത് കാണാം. ഇതിനു പിന്നാലെയാണ് ഇയാൾ എംഎൽഎയുടെ മുഖത്തടിക്കുന്നത്. അടുത്ത് തന്നെ നിൽക്കുന്ന ചിലയാളുകൾ ഇയാളെ പിടിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം. ഇരുവരുടെയും വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭവം നടന്നത് ജൂലായ് 10നാണെന്നാണ് വിവരം.
2019ലാണ് സുഖ്‌രാജും ബൽജിന്ദറും വിവാഹിതരാവുന്നത്. ഫതേഗർ സാഹിബ് മാതാ ഗുജ്‌രി കോളജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബൽജിന്ദർ. 2017ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന അവർ അക്കൊല്ലം തന്നെ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
Story Highlights: husband slap aam aadmi mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here