Advertisement

യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ്; തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ നിര്‍മാണത്തിലേക്ക് ഒടുവില്‍ ഇന്ത്യയും

September 2, 2022
2 minutes Read
main keypoints about ins vikrant

ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തുകയാണ്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും വര്‍ഷങ്ങളുടെ കഠിനപരിശ്രമം കൊണ്ടെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും എംഎസ്എംഇകളും തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചിരിക്കുന്നത്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ഏറെ ശക്തിപ്പെടുത്തുന്ന വിമാനവാഹിനിക്കപ്പലാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തതും പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിച്ചതുമാണ് ഐഎന്‍എസ് വിക്രാന്ത്. ഗ്രേഡ് സ്റ്റീല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) വഴി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആര്‍ഡിഎല്‍), ഇന്ത്യന്‍ നാവികസേന എന്നിവയുടെ സഹകരണത്തോടെയാണ് വിക്രാന്ത് തദ്ദേശീയമായി നിര്‍മ്മിച്ചത്. 2009 ഫെബ്രുവരിയിലാണ് കപ്പലിന്റെ കീല്‍ സ്ഥാപിക്കപ്പെട്ടത്.

2013 ഓഗസ്റ്റില്‍ കപ്പല്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ്ണമായി ലോഡുചെയ്യുമ്പോള്‍ ഏകദേശം 43000 ടണ്‍ ഭാരമാണ് വഹിക്കുന്നത്. കൂടാതെ 7500 നോട്ടിക്കല്‍ മൈല്‍ വേഗതയുമുണ്ട്

Read Also: ലുലുവിന്റെ ഒരു നിലയുടെ വലിപ്പം; 196 ഓഫിസർമാർക്കും 1,449 നാവികർക്കും താമസിക്കാം, ആരെയും അമ്പരിക്കും ഐഎൻഎസ് വിക്രാന്ത്

വനിതാ ഓഫീസര്‍മാര്‍ക്കും നാവികസേനാ ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേക ക്യാബിനുകള്‍ ഉള്‍പ്പെടുന്ന 2,200 ഓളം കമ്പാര്‍ട്ടുമെന്റുകള്‍, ഫിസിയോതെറാപ്പി ക്ലിനിക്, ഐസിയു, ലബോറട്ടറികള്‍, ഐസൊലേഷന്‍ വാര്‍ഡ് എന്നിവയുള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള സമ്പൂര്‍ണ മെഡിക്കല്‍ കോംപ്ലക്‌സ് എന്നിവയും കപ്പലിലുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവയ്ക്ക് പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങള്‍, കമോവ്-31, എംഎച്ച്-60ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന 30 വിമാനങ്ങള്‍ അടങ്ങുന്ന എയര്‍ വിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് കഴിയും.

Story Highlights: main keypoints about ins vikrant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top