Advertisement

2018ൽ 17 വയസ്, 2020ൽ 16 വയസ്, 2022ൽ 19 വയസ്; ഇന്ത്യക്കെതിരെ തിളങ്ങിയ പാക് താരത്തിന്റെ പ്രായത്തിൽ വിവാദം

September 2, 2022
2 minutes Read

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറിയ പാക് പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം നടത്തിയ താരത്തിന് ഇപ്പോൾ 19 വയസാണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാൽ, 2018ൽ ഒരു പാക് മാധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റിൽ നസീമിൻ്റെ വയസ് 17 ആണ്. 4 വർഷം കൊണ്ട് 2 വയസാണോ കൂടിയതെന്ന് ചോദ്യമുയരുന്നുണ്ട്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവർ ഇത് ചൂണ്ടിക്കാട്ടി രംഗത്തുവന്നു.

2018 ഡിസംബറിൽ പാക് മാധ്യമപ്രവർത്തകനായ സാജ് സാദിഖ് പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നത്. 17 വയസുള്ള നസീം ഷായ്ക്ക് പരുക്കേറ്റെന്നും പരിശീലനം പുനരാരംഭിച്ചു എന്നുമായിരുന്നു ട്വീറ്റ്. എന്നാൽ, 2020ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നസീം ഷാ സ്വന്തമാക്കിയിരുന്നു. അന്ന് 16 വയസാണ് താരത്തിനുണ്ടായിരുന്നത്. ആ കണക്ക് ശരിയാണെന്ന് പരിഗണിച്ചാലും ഇപ്പോൾ നസീം ഷായ്ക്ക് 18 വയസാണ് ഉണ്ടാവേണ്ടത്.

മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി അടക്കമുള്ള താരങ്ങൾ പ്രായത്തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Story Highlights: naseem shah age controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top