തെരുവിൽ ബലൂൺ തട്ടിക്കളിക്കുന്ന നായ; ഹൃദയസ്പർശിയായ വിഡിയോ

ചെറിയ കാര്യങ്ങളിൽ പോലും നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നാണ് പറയാറ്. ജീവിത പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ വെച്ചാൽ മുന്നോട്ടുള്ള ജീവിതം ഏറെ പ്രയാസമുള്ളതായി തോന്നും. തുർക്കിയിലെ ഒരു തെരുവിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കുന്നത്. സ്വയം സന്തോഷം കണ്ടെത്താനും നായകളോളം കഴിവ് മറ്റൊന്നിനുമില്ല.
തുർക്കിയിലെ തെരുവുകളിൽ ഒരു നായ ബലൂൺ ഉപയോഗിച്ച് കളിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേ നേടുന്നത്. നായയ്ക്ക് കൂട്ടുകൂടാൻ ആരുമില്ലായിരുന്നങ്കിലും അത് സ്വയം ചാടി ബലൂൺ വായുവിലേക്ക് തള്ളി തനിയെ കളിക്കുകയാണ്. വൈറലായ വിഡിയോയ്ക്ക് 2.4 മില്യൺ വ്യൂസ് ഉണ്ട്.
Dünyanın en iyi videosunu izledim az önce pic.twitter.com/NesKoTKgfL
— nehir (@rivierepx) August 1, 2022
വിഡിയോയിൽ, നായ ബലൂണുമായി തെരുവിൽ കളിക്കുന്നത് കാണാം. മുൻപും സമാനമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതേസമയം, അടുത്തിടെ സ്കൂൾ വിട്ട് വരുന്ന കുഞ്ഞിനെയും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
കോഡി എന്ന് പേരുള്ള നായക്കുട്ടിയാണ് ദൃശ്യങ്ങളിലെ താരം. കോഡി, കുഞ്ഞിന്റെ സ്കൂൾ ബസ് വരുന്നതോടെ ബസിന്റെ ഡോറിനടുത്തേക്ക് എത്തുകയും കുഞ്ഞിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങിക്കുന്നതും തുടർന്ന് കുട്ടിയുമായി വീട്ടിലേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
Story Highlights: Street Dog Plays With A Heart Shaped Balloon In Turkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here