എൻസിപി സംസ്ഥാന പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ

എൻസിപി സംസ്ഥാന പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുക. പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ പ്രസിഡന്റ് പി.സി.ചാക്കോക്കെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മത്സരിച്ചേക്കും. മന്ത്രി സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടും പാർട്ടിയിൽ തർക്കമുണ്ട്. ശരത് പവാറിന്റെ പിന്തുണ പി.സി.ചാക്കോക്കുള്ളതിനാൽ മത്സരം ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രസിഡന്റിനൊപ്പം ഒരു വൈസ് പ്രസിഡന്റിനേയും ട്രഷററെയും ഇന്ന് തെരെഞ്ഞെടുക്കും. ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയാണ് ചെയ്യുക. ഒരു നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് പ്രതിനിധികൾ എന്ന നിലയിൽ 420 പ്രതിനിധികൾക്കാണ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.
Story Highlights: NCP state president election today in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here