ഇരകള്‍ ഉറങ്ങുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍, റോക്കി ഭായുടെ കടുത്ത ആരാധകന്‍; കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ പിടിയില്‍

അഞ്ച് ദിവസം കൊണ്ട് നാല് സെക്യൂരിറ്റി ഗാര്‍ഡുകളെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍. ദിവസങ്ങളായി മധ്യപ്രദേശിലാകെ ചര്‍ച്ചാ വിഷയമായ സീരിയല്‍ കില്ലര്‍ തന്റെ ഇരകളില്‍ ഒരാളുടെ ഫോണ്‍ മോഷ്ടിച്ചതാണ് കേസിലെ വഴിത്തിരിവായത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകിയെ കണ്ടെത്തിയത്. (serial killer who killed four security guards arrested in madhya pradesh)
ശിവപ്രസാദ് ദുര്‍വെ എന്ന 18 വയസുകാരനാണ് കൊലപാതകങ്ങള്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രതി രാത്രി കറങ്ങി നടക്കുകയും ഉറങ്ങുന്ന സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചാമതൊരു കൊലപാതകം കൂടി ഇയാള്‍ നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
Read Also: ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു
കെജിഎഫ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ റോക്കി ഭായിയെ പോലെ പ്രശസ്തനാകാനാണ് താന്‍ സീരിയല്‍ കില്ലറായതെന്ന് ചോദ്യം ചെയ്യുന്നതിനിടെ ശിവപ്രസാദ് പറഞ്ഞതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കൂടുതല്‍ പണം കണ്ടെത്തി ഒരു ഗ്യാംങ്സ്റ്റര്‍ ആകണമെന്നും സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് പകരം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. നൂറിലധികം കിലോമീറ്റര്‍ അകലത്തിലുള്ള നഗരങ്ങളിലാണ് അഞ്ച് ദിവസം കൊണ്ട് ഇയാള്‍ നാല് കൊലപാതകങ്ങള്‍ നടത്തിയത്.
Story Highlights: serial killer who killed four security guards arrested in madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here