തെരുവുനായയുടെ കടിയേറ്റ 12 വയസുകാരിയുടെ ആരോഗ്യനില അതീവഗുരുതരം

പത്തനംതിട്ടയില്‍ തെരുവുനായയുടെ അക്രമണത്തില്‍ പരുക്കേറ്റ 12 വയസുകാരിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീര ശ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചു.
രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്വാങ്ങാന് പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്.
Read Also: വീണ്ടും പേ വിഷബാധ മരണം: തൃശൂരിൽ തെരുവുനായ കടിയേറ്റ ആദിവാസി വൃദ്ധ മരിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്സിന് പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
Read Also: തെരുവുനായ ശല്യം നിയമസഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ്
Story Highlights: 12 year old girl bitten by a stray dog is in critical condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here