പഞ്ചാബിൽ സിഖ് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

പഞ്ചാബിൽ രണ്ട് സിഖ് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ. നിഹാംഗ് സിഖുകാരും, രാധാ സോമി സത്സംഗ് ബിയാസിന്റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കന്നുകാലികളെ മേയ്ക്കാൻ ദേര വളപ്പിലേക്ക് ചിലർ പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.
ദേരാ രാധ സോമി വിഭാഗത്തിന്റെ ഭൂമിയിൽ കന്നുകാലികളെ മേയ്ക്കാൻ ഒരു സംഘം നിഹാംഗുകൾ പ്രവേശിക്കാൻ ശ്രമിച്ചു. ദേരാ രാധാ സോമിയുടെ അനുയായികൾ ഇതിനെ എതിർക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തത് തർക്കത്തിന് ഇടയാക്കി. നിഹാംഗുകളുടെ സംഘം ദേര വളപ്പിലേക്ക് ബലമായി കടക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.
ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം കല്ലും ഇഷ്ടികയും എറിയുകയും, ചിലർ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് നിഹാംഗിനെയും ദേര അനുയായികളെയും പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അമൃത്സർ (റൂറൽ) സ്വപൻ ശർമ്മ പറഞ്ഞു. കനത്ത പൊലീസ് സന്നാഹത്തെ ദേര പരിസരത്ത് വിന്യസിച്ചു.
Story Highlights: Clash Between Two Sikh Groups In Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here