Advertisement

ഇതുവരെ ഓണക്കിറ്റ് വാങ്ങിയത് 68 ലക്ഷം കുടുംബങ്ങള്‍

September 4, 2022
1 minute Read

സംസ്ഥാനത്തെ 68 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കണക്കുകൾ പ്രകാരം കേരളത്തിലെ 73% കുടുംബങ്ങള്‍ക്ക് കിറ്റ് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണം വാരാഘോഷത്തിനോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണത്തിന് മുമ്പ് എല്ലാവരും കിറ്റ് കൈപ്പറ്റണമെന്നും, വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി കൃഷി വകുപ്പും സഹകരണ സംഘങ്ങളും ഒരുക്കിയിരിക്കുന്ന ഓണചന്തകളും മറ്റു മേളകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.ഈ മാസം 12 വരെയാണ് ഭക്ഷ്യമേള നടക്കുക.

Story Highlights: onam kit distribution reached to 68 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top