തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേർക്ക് മാത്രം; 132 പേർ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരിൽ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേർക്ക് മാത്രം….132 പേരുടെ നഷ്ടപരിഹാരം സർക്കാരിന്റെ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏൽക്കുന്നവർ ആശ്രയിക്കുന്ന സിരിജഗൻ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. പട്ടി കടിയേൽക്കുന്നവരുടെ സർക്കാർ കണക്കുകൾക്ക് ആനുപാതികമായി നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ എത്തുന്നില്ലെന്ന് ജസ്റ്റിസ് എസ്. സിരിജഗൻ 24നോട് പറഞ്ഞു. 24 എക്‌സ്‌ക്ലൂസിവ്. ( only 749 get stray dog attack compensation )
Read Also: മലപ്പുറത്ത് കഴിഞ്ഞ 7 മാസത്തിനിടെ തെരുവ് നായ കടിച്ചത് 7,000 ൽ അധികം പേരെ
സുപ്രീംകോടതി നിർദേശപ്രകാരം 2016 സെപ്റ്റംബർ മുതലാണ് ജസ്റ്റിസ് സിരിജഗൻ സമിതി പ്രവർത്തനം തുടങ്ങിയത്. എറണാകുളം നോർത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗൻ സമിതിയെ സമീപിച്ചത്. ഇതിൽ 881 അപേക്ഷകളിൽ നഷ്ടപരിഹാരത്തിന് നിർദേശം നൽകി. ഇവരിൽ 749 പേർക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളിൽ ഇപ്പോഴും സർക്കാർ തീരുമാനമായിട്ടില്ല. പട്ടി കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആൾക്കാരായതിനാൽ സമിതിയെ കുറിച്ച് അവർ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുകയാണ് എറണാകുളത്തെ സമിതിയുടെ ഓഫീസ്. ജീവനക്കാർ മൂന്ന് മാത്രവും.
Story Highlights: only 749 get stray dog attack compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here