എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കർ സ്ഥാനം രാജിവെച്ച എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങുകൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ( mb rajesh swearing in tomorrow )
സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകൾ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടർന്നുള്ള നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.
Read Also: ‘പി.ടിയുടെ വിയോഗം നാടിനാകെ നഷ്ടം’; അനുസ്മരിച്ച് സ്പീക്കര്‍ എംബി രാജേഷ്
ഭരണപക്ഷത്തിന് ഭൂരിപക്ഷമുറപ്പായതിനാൽ എൽഡിഎഫ് സ്ഥാനാർഥി എഎൻ ഷംസീറിനെ സ്പീക്കറായി തെരെഞ്ഞെടുക്കും. സ്ഥാനാഥിയെ നിർത്തുന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Story Highlights: mb rajesh swearing in tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here