രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനായി രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ. 12.30ക്ക് പരിവർത്തൻ സങ്കൽപ് സഭയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.സബർമതി ആശ്രമവും സന്ദർശിച്ചാണ് മടങ്ങുക. ( rahul gandhi visit gujrat today )
ഈ മാസം 15 നു മുൻപായി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കും. കൂടാതെ 7 ന് ആരംഭിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യം വിശദീകരിക്കുന്നതിനായി കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി വാർത്താ സമ്മേളനങ്ങൾ നടത്തും.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
അതിനിടെ, ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല പാർട്ടി വിട്ടു. ഇന്ന് രാഹുൽ ഗാന്ധി സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് വഗേലയുടെ രാജി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷനും രാജിക്കത്ത് കൈമാറി . വ്യക്തികളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് വഗേലയ വിമർശിച്ചു. പണമുള്ളവർക്കും നേതാക്കളുടെ മക്കൾക്കും മാത്രമാണ് കോൺഗ്രസിൽ നന്നായി പ്രവർത്തിക്കാനാവുകയെന്നും വിശ്വനാഥ് സിംഗ് വഗേല പറയുന്നു.
Story Highlights: rahul gandhi visit gujrat today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here