ഇലവര്‍ഗ പച്ചക്കറികള്‍ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികൾ. എന്നാൽ ഈ പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. നമ്മുടെ തന്നെ വീടുകളിലേക്ക് നോക്കിയാൽ മതി. എത്രപെട്ടെന്നാണ് ചീരയിലയും പുതിനയും മല്ലിയിലയും എല്ലാം കേടാകുന്നത്. ഒരാഴ്ചയോളം ഇവ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാനുള്ള എളുപ്പമാര്‍ഗങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികൾ വാങ്ങിയ ഉടനെ തന്നെ വെള്ളത്തിൽ നന്നായിട്ട് കഴുകി എടുക്കുക. തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുന്നതാണ് ഉത്തമം.
ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്ത് അതിനകത്ത് ഈ പച്ചക്കറികൾ കുറച്ച് നേരം മുക്കിവെക്കുക. അതിനു ശേഷം ഇത് വെള്ളത്തിൽ നിന്ന് മാറ്റിയെടുത്തു ഒരു പേപ്പര്‍ ടൗവ്വല് ഉപയോഗിച്ച് ജലാംശം നീക്കം ചെയ്യാം. വെള്ളം പോയെന്ന് ഉറപ്പുവരുത്തുക. ഇലവര്‍ഗത്തില്‍പ്പെട്ട ഈ പച്ചക്കറികൾ വെള്ളം തങ്ങി നിൽക്കുന്നത് ഇത് പെട്ടെന്ന് കേടാകാൻ കാരണമാകും. ഇനി ഇത് കൃത്യമായി സൂക്ഷിക്കുക എന്നുള്ളതാണ്. ഒന്ന് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. അല്ലെങ്കിൽ പേപ്പര്‍ ടൗവ്വലില്‍ അവ എടുത്ത് വായുകടക്കാത്തവിധം നന്നായി ചുരുട്ടിയെടുക്കുക.
എന്നിട്ട് ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്ന് ഈ പച്ചക്കറികൾ ഉപയോഗിക്കാവുന്നതാണ്. ഇനി ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കിൽ വായുകടക്കാത്ത ഒരു പാത്രമെടുത്ത് പേപ്പര്‍ ടൗവ്വര്‍ വിരിച്ചശേഷം പച്ചക്കറി അതിനു മുകളിലായി വെയ്ക്കാം. ശേഷം ഇതിനു മുകളിലായും ഒരു പേപ്പര്‍ ടൗവ്വല് ഇടാം. എന്നിട്ട് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാം. കടയിൽ നിന്ന് വാങ്ങി വരുമ്പോഴേ പച്ചക്കറികളിൽ ചീഞ്ഞ ഇലകൾ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം വാടിയതോ ചീഞ്ഞതോ ആയ ഇലകൾ ഇതിൽ നിന്ന് മാറ്റാം. അല്ലാത്ത പക്ഷം പച്ചക്കറികൾ പെട്ടെന്ന് ചീത്തയാകാൻ സാധ്യതയുണ്ട്.
Story Highlights: how to store your green vegetables for longer kitchen tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here