കരമനയാറിൽ തീവ്രപ്രളയ സാഹചര്യം; കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം

കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു.
ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ദിക്കുമെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിനിടെ, ഇടമലയാർ ഡാം തുറക്കാൻ അനുമതി ലഭിച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കും. 75 മുതൽ 175 ക്യൂമെക്‌സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.
Story Highlights: karamanayar flood situation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here