അമ്മയേയും കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയതായി പരാതി

ഇടുക്കി മുരിക്കാശേരിയില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം 29-ാം തിയതിയാണ് സംഭവം നടന്നത്. സ്ത്രീയേയും കുട്ടികളേയും ഇടിച്ചിട്ട ശേഷം കട്ടപ്പന ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയെന്നാണ് ആരോപണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കുട്ടികള്‍ ഇടുക്കി ആര്‍ടിഒയ്ക്ക് നേരിട്ട് പരാതി നല്‍കി. (ksrtc bus hit and run idukki)
സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ക്ക് അന്നേ ദിവസം പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടികളുടെ കൈമുട്ടുകള്‍ പൊട്ടുന്ന സ്ഥിതിയുണ്ടായി. കുട്ടികളുടെ മാതാവിന്റെ കൈകാലുകളിലും മുറിവുള്ളതായി കുട്ടികള്‍ പരാതിപ്പെടുന്നു.
ബസ് ഡ്രൈവറോട് ഇടുക്കി ആര്‍ടി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
Story Highlights: ksrtc bus hit and run idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here