കെ.എസ്.ആർ.ടി.സി ശമ്പള വിതരണം പൂർത്തിയായി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തിൽ നൽകാൻ ബാക്കി ഉണ്ടായിരുന്ന 25 ശതമാനവും, ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവുമാണ് നൽകിയത്. ഓണത്തിന് മുൻപായി ശമ്പള കുടിശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ശമ്പള കുടിശിക തീർക്കുന്നതിന് കെ.എസ്.ആർ.ടി.സിയ്ക്ക് 100 കോടി സർക്കാർ അനുവദിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നൽകിയത്. പരമാവധി ഇന്നുതന്നെ ജീവനക്കാർക്ക് പണം ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിരുന്നു.
Story Highlights: KSRTC Salary Disbursement Completed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here