വി ടി ബല്‍റാമുമായി അകല്‍ച്ചയിലെന്ന് പ്രചാരണം; മറുപടി പറഞ്ഞ് എം ബി രാജേഷ്

തനിക്ക് തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാമിനോട് വ്യക്തിപരമായ അകല്‍ച്ചയാണെന്ന പ്രചാരണം തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് എം ബി രാജേഷ്. തെരഞ്ഞെടുപ്പിലെ മത്സരം തങ്ങള്‍ ഇരുവരും ആ നിലയ്ക്ക് മാത്രമാണ് കാണുന്നതെന്ന് എം ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി എം ബി രാജേഷ് സഭയിലെത്തിയ നിമിഷം മുതല്‍ തൃത്താലയ്‌ക്കൊരു മന്ത്രിയെ ലഭിക്കാന്‍ പോകുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. 15 മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എം ബി രാജേഷ് മന്ത്രി പദത്തിലേക്കെത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ ട്വന്റിഫോറിന്റെ ഗുഡ് മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (m b rajesh replay to propaganda which says conflict between v t balram and him)
‘വി ടി ബല്‍റാമിനോട് എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നത് തീര്‍ത്തും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രചാരണമാണ്. ഇതിനായി രണ്ട് ഉദാഹരണങ്ങള്‍ പറയാം. വി ടി ബല്‍റാം എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൃത്താല ഗവണ്‍മെന്റ് കോളജിലെ കെട്ടിടം ഉദ്ഘാടനത്തിന് വി ടി ബല്‍റാമിനെ ക്ഷണിച്ചത് ഞാനാണ്. ഞാന്‍ വരണോ എന്ന് ബല്‍റാം ചോദിച്ചപ്പോള്‍ തീര്‍ച്ചയായും വരണമെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് സ്റ്റേജില്‍ മുന്‍നിരയിലുണ്ടായിരുന്നു. ആനക്കരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒരു കെട്ടിടം നിര്‍മിച്ചതും വി ടി ബല്‍റാമിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിക്കാനെത്തിവരോട് ബല്‍റാമിനെ ക്ഷണിക്കണമെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ ഞാനും ബല്‍റാമിനെ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് ഫലകം അനാവരണം ചെയ്തത്. എം ബി രാജേഷ് പറഞ്ഞു.
Story Highlights: m b rajesh replay to propaganda which says conflict between v t balram and him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here