കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി

കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് പിടികൂടിയത്.
വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തു.
Read Also: റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ രണ്ട്; കണ്ണൂരിൽ ആംബുലൻസിനു വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം
അതിനിടെ കണ്ണൂരിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു. വഴിനൽകാതെ സ്വകാര്യ ബസുകൾ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
Story Highlights: Private bus overspeed in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here