ബീഫ് പ്രസ്താവന: താര ദമ്പതികളുടെ സന്ദർശനത്തിന് മുന്നോടിയായി ഉജ്ജയിൻ ക്ഷേത്രത്തിൽ പ്രതിഷേധം

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരുടെ സന്ദർശനത്തിന് മുന്നോടിയായി ഉജ്ജയിൻ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം. വലതുപക്ഷ ഗ്രൂപ്പായ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.
താൻ ബീഫ് കഴിക്കാറുണ്ടെന്ന രൺവീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇരുവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബജ്റംഗ്ദൾ. ആലിയ ഭട്ട് ഗർഭിണിയായതിനാൽ തർക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ പോകേണ്ടെന്നാണ് താരങ്ങളുടെ നിലപാട്. ആലിയ ഭട്ടും രൺബീർ കപൂറും ദർശനം നടത്താൻ കഴിയാതെ ഇൻഡോറിലേക്ക് മടങ്ങി. ഇൻഡോറിൽ നിന്ന് അവർ വിമാനത്തിൽ മുംബൈയിലേക്ക് പോകുമെന്ന് ഉജ്ജയിൻ കളക്ടർ ആശിഷ് സിംഗ് പറഞ്ഞു.
തങ്ങളുടെ വരാനിരിക്കുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയുടെ വിജയത്തിൽ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയത്. ചിത്രത്തിന്റെ സംവിധായകൻ അയൻ മുഖർജിയും ഒപ്പമുണ്ടായിരുന്നു. ഉജ്ജയിനിൽ എത്തുന്നതിന് മുമ്പ് ഒരു വീഡിയോ പുറത്തുവിട്ട് ദമ്പതികൾ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. നീണ്ട നാളത്തെ ബന്ധത്തിന് ശേഷം ഈ വർഷം ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്.
Story Highlights: Ahead Of Alia Bhatt, Ranbir Kapoor’s Visit, Protest Outside Ujjain Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here