Advertisement

രാജീവ് ചന്ദ്രശേഖറിന് ക്ഷണം, വി മുരളീധരന് ക്ഷണമില്ല; കേരള ഹൗസിലെ ഓണാഘോഷത്തില്‍ വിവേചനമെന്ന് ആക്ഷേപം

September 7, 2022
3 minutes Read

ഡല്‍ഹി കേരള ഹൗസിലെ ഓണാഘോഷത്തില്‍ വിവേചനമെന്ന് ആക്ഷേപം. കേന്ദ്രമന്ത്രി വി മുരളീധരനേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖരനും സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. (Allegations of discrimination in Onam celebrations at Kerala House)

ഓണാഘോഷത്തിലേക്ക് പ്രമുഖരെ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തതയില്ലാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറും കേരള ഹൗസ് കണ്‍ട്രോളറുമാണ് അതിഥികള്‍ക്ക് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.

Read Also: കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; അമ്മ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം

സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രിമാരെ ഉള്‍പ്പെടെ ക്ഷണിച്ചതെന്നാണ് കേരള ഹൗസില്‍ നിന്നുള്ള വിശദീകരണം. കേന്ദ്രമന്ത്രി വി മുരളീധരനെ കേരള ഹൗസിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളിയായ മറ്റൊരു കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന് ക്ഷണം ലഭിച്ചതോടെയാണ് വിവേചനമെന്ന ആക്ഷേപം ഉയരുന്നത്.

Story Highlights: Allegations of discrimination in Onam celebrations at Kerala House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top