Advertisement

മലപ്പുറത്ത് സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു

September 7, 2022
2 minutes Read

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

blob:https://www.twentyfournews.com/468bc610-7636-4155-a266-8d055052d3cb

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിലും തെരുവ് നായ ആക്രമണമുണ്ടായി. 15 വയസ് പ്രായം വരുന്ന രണ്ട് കുട്ടികളടക്കം ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുന്നതിനിടെ ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിച്ചത്.

കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട,​ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു. വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിച്ചത്. പ്രദേശത്ത് രണ്ടുപേർക്ക് കൂടി കടിയേറ്റിരുന്നു.

Story Highlights: boy was attacked by stray dogs after getting out of the school van

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top