തെരുവ് നായ ആക്രമണങ്ങളെ നിസാരവത്ക്കരിക്കരുത്; ആശങ്ക പ്രകടിപ്പിച്ച് ഐഎംഎ

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. വാക്സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം. വിഷയത്തെ നിസാരവത്കരിക്കാതെ നായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ മുന്‍ പ്രസിഡന്റ് പിസി സക്കറിയ ട്വന്റിഫോറിനോട് പറഞ്ഞു. (IMA expressed serious concern over kerala stray dog attack)
കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12കാരി അഭിരാമി മൂന്ന് വാക്സിനും എടുത്തിരുന്നു എന്നിട്ടും മരണം സംഭവിച്ചു. ഇതോടെയാണ് പേവിഷബാധക്കെതിരെയുള്ള വാക്സിന് ഒരു ചോദ്യ ചിഹ്നമായി മാറിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐഎംഎയുടെ വിമര്‍ശനങ്ങള്‍. ലോകരോഗ്യ സംഘടന നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വന്ധ്യംകരണ പ്രക്രിയ സംസ്ഥാനത്ത് എവിടേയം നടക്കുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കുറ്റപ്പെടുത്തി.
Read Also: കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം
വാക്സിനെ കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ദ്ധ സമിതി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം മാത്രമേ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ.
Story Highlights: IMA expressed serious concern over kerala stray dog attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here