മമ്മൂട്ടിയുടെ പ്രിയ നമ്പർ 369; ഈ അക്കത്തിന് പിന്നിലെ രഹസ്യമെന്ത് ?

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പർ എസ്, ജാഗ്വർ എക്‌സ്‌ജെ, ടൊയൊട്ട ലാൻഡ് ക്രൂസർ, ഔഡി എ7, മിത്സുബിഷി പജീറോ സ്‌പോർട്ട്, ടൊയോട്ട ഫോർച്യൂണർ എന്നിങ്ങനെ നീളുന്നു താരരാജാവിന്റെ കാർ കളക്ഷൻ. ഈ വാഹനങ്ങളെല്ലാം ശ്രദ്ധിച്ചാൽ അതിലൊരു സാമ്യതയുണ്ട്. വാഹനങ്ങളുടെ നമ്പർ 369 ആണ് ! ( secret behind mammootty 369 car number )
മമ്മൂട്ടിയുടെ 369 നോടുള്ള പ്രണയം കാരണം ഫേസ്ബുക്കിൽ ഈ പേരിൽ ഒരു ഫാൻ പേജ് തന്നെയുണ്ട്. എന്തുകൊണ്ടാണ് ഈ നമ്പർ മമ്മൂട്ടിക്ക് ഇത്ര പ്രിയപ്പെട്ടതാകാൻ കാരണം ? എന്താണ് ഈ നമ്പറിന് പിന്നിലെ രഹസ്യം ?
Read Also: ‘ഇച്ചാക്ക എന്റെ വല്യേട്ടൻ, ജ്യേഷ്ഠനെപ്പോലെയല്ല ജ്യേഷ്ഠൻ തന്നെ’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ
പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. 369 എന്നായിരുന്നു അതിന്റെ ലോക്ക് കോഡ്. ഈ നമ്പർ ഇഷ്ടപെട്ട മമ്മൂട്ടി തന്റെ കാറുകൾക്കും ഇതേ നമ്പർ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
Story Highlights: secret behind mammootty 369 car number
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here