Advertisement

എന്തുകൊണ്ട് ഐഫോണ്‍ 14 പ്രോ മോഡലുകൾ; മികച്ച ഫീച്ചറുകളുമായി പുതിയ തരംഗം…

September 8, 2022
1 minute Read

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ ലോഞ്ച് ചെയ്തു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും കരുത്തന്മാരായ ഫോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഐഫോണ്‍ 13 പ്രോ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്‌ക്രീനിനും ക്യാമറയ്ക്കും പ്രോസസറിനും അടക്കം മാറ്റങ്ങളുമായാണ് ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ എത്തുന്നത്.

എ16 ബയോണിക് പ്രോസസര്‍

ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോണ്‍ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത. ഇതിന് 6 കോര്‍ സിപിയു ആണ് ഉപയോഗിക്കുന്നത്. അതിൽ രണ്ടെണ്ണം മികച്ച പ്രകടനത്തിന് വേണ്ടിയും ബാക്കി നാലെണ്ണം കുറഞ്ഞ കരുത്തുവേണ്ട കാര്യങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത്. ബാക്കി രണ്ടു കോറുകളെ അപേക്ഷിച്ച് ബാറ്ററി കുറച്ചേ ഉപയോഗിക്കൂ. എന്നാൽ മുന്‍ വര്‍ഷത്തെ പ്രോസസറായ എ15 ബയോണിക്കിനെ അപേക്ഷിച്ച് പുതിയ പ്രോസസറിന്റെ രണ്ട് ഹൈ-പെര്‍ഫോര്‍മന്‍സ് കോറുകള്‍ക്കും 20 ശതമാനം കുറച്ച് ബാറ്ററി പവര്‍ മതി പ്രവര്‍ത്തിക്കാനെന്ന് ആപ്പിള്‍ പറയുന്നു. 4 നാനോമീറ്റര്‍ ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചാണ് പുതിയ പ്രോസസർ നിർമ്മിച്ചിരിക്കുന്നത്.

ക്യാമറ

അവസാനം ആപ്പിളും ചുവടുമാറ്റുന്നു. വർഷങ്ങളായി ആപ്പിൾ 12 എംപി ക്യാമറയാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് 12 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ നിന്ന് ഐഫോൺ മാറുന്നത്. എങ്കിലും ഈ വർഷത്തെ പ്രോ ബ്രാന്‍ഡിങ് ഇല്ലാത്ത ഐഫോണ്‍ 14 മോഡലുകള്‍ക്കു 12 എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ക്യാമറകള്‍ അടങ്ങുന്ന പിന്‍ ക്യാമറ സിസ്റ്റത്തിലെ പ്രധാന ക്യാമറയാണ് 48 എംപി സെന്‍സര്‍. പ്രകാശ കുറവുള്ള സമയത്ത് എടുക്കുന്ന ചിത്രങ്ങളെ കൂടുതല്‍ മികവുറ്റതാക്കാൻ ഫോട്ടോണിക് എൻജിനും ഈ മോഡലുകളിൽ ഉപയോഗിക്കുന്നു. മൂന്നാമത്ത ക്യാമറാ മൊഡ്യൂള്‍ അള്‍ട്രാ വൈഡ് ആണ്. പ്രധാന ക്യാമറ ഒഴികെ മറ്റു രണ്ടു ക്യാമറാ സെന്‍സറുകളും 12 എംപി റെസലൂഷന്‍ ഉള്ളവയാണ്.

സ്ക്രീൻ

ഐഫോണിന്റെ പുതിയ മോഡലുകളിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിൽ ഒന്നുതന്നെയാണ് സ്‌ക്രീൻ. ആപ്പിളിന്റെ പുതിയ സൂപ്പര്‍ റെട്ടിന എക്‌സ്ഡിആര്‍ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് 1600 നിറ്റ്‌സ് ആണെങ്കിലും, ഇതിന് 2,000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ആര്‍ജ്ജിക്കാന്‍ സാധിക്കും. 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിലാണ് സ്‌ക്രീൻ. ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ആണ് ഇതിൽ ഉള്ളത്. ഇതുവരെ ഒരു ഐഫോണിലും ഇല്ലാത്ത തരത്തിൽ ലോപവര്‍ മോഡ് ഇതിൽ പ്രവർത്തിക്കുന്നുണ്ട്. ഓള്‍വെയ്‌സ് ഓണ്‍ മോഡില്‍ സ്‌ക്രീനിന്റെ റിഫ്രഷ് റെയ്റ്റ് 1 ഹെട്‌സ് ആയി കുറയ്ക്കുന്നതടക്കമാണ് ഇതിന്റെ പിന്നിലെ ടെക്‌നോളജി. എല്‍ടിപിഒ സാങ്കേതികവിദ്യയാണ് ഇതിന് സഹായിച്ചിരിക്കുന്നത്.

നോ നോച്ച്

തങ്ങളുടെ ക്യാമറാ സിസ്റ്റത്തിനു വേണ്ടി അഞ്ച് വർഷം മുമ്പ് ആപ്പിൾ പ്രത്യേകം അവതരിപ്പിച്ച സംവിധാനമാണ് നോച്ച്. എന്നാൽ ഐഫോണിന്റെ പുതിയ മോഡലുകളിൽ നോച്ച് ഇല്ല. പകരം പില്‍ ആകൃതിയിലുള്ള സംവിധാനമാണ് പുതിയ പ്രോ മോഡലുകളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് എന്നാണ് ഇതിന്റെ വിശേഷിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ ദിശ അറിയാൻ, ബാറ്ററി ലെവൽ കാണാൻ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനുണ്ട്. ഐഫോൺ ഈ അടുത്ത് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Story Highlights : List of portfolios allocated to BJP’s NDA allies in Modi 3.0 govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top