എഷ്യാ കപ്പിൽ ഇന്ത്യ പുറത്ത്; അഫ്ഗാനിസ്താനെതിരെ പാകിസ്താന് ജയം

എഷ്യാ കപ്പ് ടി20യിൽ അഫ്ഗാനിസ്താനെ പാകിസ്താൻ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിലാണ് പാകിസ്താൻ ജയം സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 130 റൺസിന്റെ ചെറിയ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് പാകിസ്താൻ മറികടന്നത്. അവസാന ഓവറിൽ 11 റൺസായിരുന്നു ജയിക്കാൻ വേണ്ടത്. തുടരെ രണ്ട് സിക്സറുകൾ പറത്തി നസീം ഷായാണ് പാകിസ്താനെ വിജയതീരത്തെത്തിച്ചത്. ജയത്തോടെ പാകിസ്താൻ ഫൈനൽ ടിക്കറ്റുറപ്പിച്ചു. ( Asia Cup: India knocked out as Pakistan beat Afghanistan ).
അഫ്ഗാൻ ബോളർമാരായ ഫരീദ് അഹ്മദ് മാലികും ഫസൽ ഹഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ട് വിക്കറ്റ് പിഴുതു. പാക് ക്യാപ്റ്റൻ ബാബർ അസം സംപൂജ്യനായാണ് ഡ്രസിംഗ് റൂമിലെത്തിയത്. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ 36 റൺസും ഇഫ്തിഖാർ അഹ്മദ് 30 റൺസും നേടി. മുഹമ്മദ് രിസ്‍വാൻ 20 റൺസെടുത്ത് പുറത്തായി. പാകിസ്താനായി ഹാരിസ് റഊഫ് നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ പാകിസ്താൻ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലാം ഓവറിൽ ഗുർബാസിനെ പുറത്താക്കി ഹാരിസ് റഊഫാണ് ആദ്യവിക്കറ്റ് വീഴ്ത്തിയത്. 35 റൺസെടുത്ത ഇബ്രാഹിം സദ്റാനാണ് അഫ്ഗാൻ ടോപ് സ്കോറർ. റാഷിദ് ഖാൻ 18 റൺസെടുത്ത് പുറത്താവാതെ നിന്നു.
Story Highlights: Asia Cup: India knocked out as Pakistan beat Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here