ഏഷ്യാ കപ്പ് അവസാന മത്സരത്തിൽ അഫ്ഗാന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇതിനകം തന്നെ ഫൈനൽ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരും വിജയത്തോട് വിടപറയാനാക്കും ശ്രമിക്കുക. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
പ്ലേയിംഗ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ വിശ്രമത്തിലാണ്. പകരം കെ.എൽ രാഹുലാണ് ക്യാപ്റ്റൻ. യുസ്വേന്ദ്ര ചാഹൽ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ദീപക് ചാഹർ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ എന്നിവർക്ക് അവസരം ലഭിച്ചു.
ഇന്ത്യൻ ടീം:
കെ.എൽ രാഹുൽ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്.
അഫ്ഗാൻ ടീം;
ഹസ്രത്തുള്ള സസായി, റഹ്മാനുള്ള ഗുർബാസ് (WK), ഇബ്രാഹിം സദ്രാൻ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി (സി), കരിം ജനത്ത്, റാഷിദ് ഖാൻ, അജ്മത്തുള്ള ഒംരാജായി, മുജീബ് ഉർ റഹ്മാൻ, ഫരീദ് അഹമ്മദ് മാലിക്, ഫസലക് ഫാറൂഖി.
Story Highlights: asia cup super 4; afganistan won the toss and elected to ball first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here