കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം 19 കേസുകൾ; കുപ്രസിദ്ധ കള്ളൻ വാള ബിജു അറസ്റ്റിൽ

നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിലായി. കല്ലമ്പലം ഒറ്റൂർ പ്രസിഡന്റ് മുക്ക് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജുവിനെയാണ് (44) കല്ലമ്പലം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്. ഒളിവിലായിരുന്ന വാള ബിജുവിനെ പാരിപ്പള്ളിയിൽ വച്ചാണ് പിടികൂടിയത്. ( Notorious thief Vaala Biju arrested ).
Read Also: പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി; നാട്ടുകാർ തിരക്കിയിറങ്ങിയതോടെ വ്യത്യസ്തനാം കള്ളൻ കുടുങ്ങി
ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ കരുതൽ തടങ്കലിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് വാള ബിജു. 2013ൽ കല്ലമ്പലം ജംഗ്ഷനിലെ എ.ടി.എം മെഷീൻ കാറിൽ കെട്ടി വലിച്ച് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം ബിജുവിന്റെ പേരിൽ 19 കേസുകളാണുള്ളത്.
കൊല്ലം ജില്ലയിലെ ചിതറയിൽ ഒരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, കടയ്ക്കൽ ഗോവിന്ദപുരത്ത് വഴിയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞ കോസിലും ഇയാൾ പ്രതിയാണ്.
Story Highlights: Notorious thief Vaala Biju arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here