Advertisement

തോല്‍വിയിൽ പ്രതിഷേധിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്ത് അഫ്ഗാന്‍ ആരാധകര്‍; പാക് ആരാധകർക്ക് നേരെ ആക്രമണം

September 8, 2022
9 minutes Read

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടത്തിൽ സ്റ്റേഡിയത്തില്‍ പ്രതിഷേധിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്ത് അഫ്ഗാന്‍ ആരാധകര്‍. സ്റ്റേഡിയത്തിലെ കസേരകൾ തകർക്കുകയും പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

ഏതു ടീം വേണമെങ്കിലും ജയിക്കാം എന്ന നിലയിലായിരുന്നു ഏഷ്യാകപ്പ് സൂപ്പർഫോറിൽ ഇന്നലത്തെ മത്സരം. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ നാലുപന്ത് ശേഷിക്കെയായിരുന്നു പാകിസ്താന്റെ വിജയം. ഇതിനുപിന്നാലെയാണ് തോല്‍വിയില്‍ അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്തത്.

പാക് മുൻ പേസർ ശുഹൈബ് അക്തർ സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്പും തോൽ‌വിയിൽ പ്രതിഷേധിച്ച് അഫ്ഗാൻ ആരാധകർ ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നും ശുഹൈബ് അക്തർ കുറിച്ചു. സ്‌പോർട്‌സിൽ വളരണമെങ്കിൽ നിങ്ങളുടെ കളിക്കാരും കാണികളും ഇനിയും ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ഷഫീഖ് സ്റ്റാനിക്‌സായ്‌യെ മെന്‍ഷന്‍ ചെയ്ത് ഷുഹൈബ് അക്തർ പറഞ്ഞു. എന്നാൽ ഇതിന് മറുപടിയായി ഷഫീഖും രംഗത്തെത്തി.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ക്രിക്കറ്റിൽ ഇതിന് മുമ്പും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ സാധിക്കണമെന്നില്ല എന്നും നിങ്ങളൊന്ന് ഇൻസമാമിനോടും കബീർഖാനോടും ചോദിക്കണം, ഞങ്ങൾ അവരോട് എങ്ങനെ പെരുമാറിയതെന്നും പറഞ്ഞാണ് ഷഫീഖ് ട്വീറ്റ് അവസാനിപ്പിച്ചത്.

കളിയിൽ തോറ്റതിൽ പ്രതിഷേധിച്ച് ഇരു ആരാധകരും തമ്മിൽ വാക്കേറ്റവും ഉന്തും തല്ലുമുണ്ടായി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Story Highlights: Unruly Afghan Fans Throw Chairs At Pakistan Fans After Asia Cup Loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top