Advertisement

രാജ്യത്ത് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു

September 9, 2022
2 minutes Read
india bans broken rice export

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം തടയുന്നതിനായാണ് നടപടി. ( india bans broken rice export )

ആഭ്യന്തര വിതരണം വർധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊടിയരിയുടെ കയറ്റു മതി ഇന്ന് മുതൽ നിരോധിച്ചു.

നേരത്തെയുള്ള കരാറുകൾ അനുസരിച്ചുള്ള കയറ്റുമതിക്ക് സെപ്റ്റംബർ 15 വരെ ഇളവ് നൽകി. ബസുമതി ഒഴികെയുള്ള അരി ഇനികൾക്ക് ഇന്നുമുതൽ 20 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായ ഇന്ത്യ, 150-ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്.

ഇത്തവണ, മോശം കാലാവസ്ഥയും മൺസൂണിൻറെ കുറവും നെൽകൃഷിയെ സാരമായി ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് ഇന്ത്യ അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളപ്പൊക്കവും, ഉഷ്ണതരംഗവും മറ്റൊരു പ്രധാന അരി ഉത്പാദക രാജ്യമായ പാകിസ്ഥാനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതു അന്താരാഷ്ട്ര വിപണിയിലും വൻ വിലവർദ്ധനവിന് കാരണമാകും എന്നാണ് കണക്കാക്കുന്നത്.

Story Highlights: india bans broken rice export

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top