Advertisement

നൂറ്റാണ്ടിന്റെ എലിസബത്ത് രാജ്ഞി; തിരശീല വീഴുന്നത് സംഭവബഹുലമായ ഒരു യുഗത്തിന്

September 9, 2022
2 minutes Read

എന്റെ ജീവിതം ചിലപ്പോള്‍ വളരെപ്പെട്ടെന്ന് അവസാനിച്ചേക്കാം അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ദീര്‍ഘകാലം ജീവിച്ചേക്കാം. ആയുസ് എത്രയുമാകട്ടേ, അവസാന ശ്വാസം വരെ ഞാന്‍ ജനങ്ങളെ സേവിക്കും. തന്റെ 21-ാം വയസില്‍ ഉറച്ച സ്വരത്തോടെ കേപ് ടൗണില്‍ നിന്നും എലിസബത്ത് രാജ്ഞി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് അവര്‍ ഇന്നോളം കാത്തു. ലോകക്രമത്തെയാകെ മാറ്റിമറിച്ച ചരിത്ര സന്ദര്‍ഭങ്ങളിലൂടെയെല്ലാം കടന്നുപോയ ജനനേതാവായിരുന്ന എലിസബത്ത് രാജ്ഞിയുടെ ജീവിതവും ഭരണവും വളരെ സുധീരമായിരുന്നു. രണ്ടാം ലോക മഹായുദ്ധം, ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള നാസികളുടെ ആക്രമണം, ഫുട്‌ബോള്‍ ലോകകപ്പിന്റെ തുടക്കം, ശീതയുദ്ധത്തിന്റെ അവസാനം, ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍ കുത്തുന്ന നിമിഷം തുടങ്ങി പലതിനും രാജ്ഞി സാക്ഷിയാകുകയും പലതിന്റേയും ഭാഗമാകുകയും പല നിമിഷങ്ങളിലും ജനങ്ങള്‍ക്ക് ധൈര്യം പകരുകയും ചെയ്തു. (the life story of queen elizabeth)

1952ല്‍ പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തെത്തുടര്‍ന്നാണ് എലിസബത്ത് ബ്രിട്ടന്റെ ഭരണാധികാരിയാകുന്നത്. അന്ന് വെറും 24 വയസ് മാത്രമായിരുന്നു എലിസബത്തിന്റെ പ്രായം. രാജവാഴ്ചയുടെ എല്ലാവിധ പ്രൗഢിയും അന്തസും നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുജനങ്ങളെ തന്നിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്നതായിരുന്നു എലിസബത്ത് രാജ്ഞിയുടെ രീതി. ഒരേസമയം ശക്തിയുടേയും ഏകത്വത്തിന്റേയും പ്രതീകമായി എലിസബത്തിനെ ലോകം വാഴ്ത്തി.

ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച രാജ്ഞിയെന്ന നേട്ടം എലിസബത്തിന് സ്വന്തമാണ്. തന്റെ ഭരണകാലത്ത് നാലായിരത്തോളം നിയമങ്ങളിലാണ് എലിസബത്ത് രാജ്ഞി ഒപ്പുവച്ചത്. 35 രാജ്യങ്ങളിലാണ് എലിസബത്ത് രാജ്ഞിയുടെ മുഖമുള്ള നാണയങ്ങളുള്ളത്. രാജ്ഞിയുടെ ഭരണകാലത്ത് 14 പ്രധാനമന്ത്രിമാരാണ് മാറിമാറിയെത്തിയത്.

Read Also: ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്

നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രാജ്ഞി 150ല്‍ അധികം കോമണ്‍വെല്‍ത്ത് സന്ദര്‍ശനവും നടത്തിയിട്ടുണ്ട്. ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരിയെന്ന പ്രത്യേകതയും എലിസബത്ത് രാജ്ഞിയ്ക്ക് സ്വന്തമാണ്.

1947 നവംബര്‍ 20നാണ് എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിക്കുന്നത്. മാതൃകാ ദാമ്പത്യമെന്ന് ലോകം വാഴ്ത്തിയിരുന്നെങ്കിലും ഭരണകാര്യങ്ങളില്‍ ഭര്‍ത്താവ് ഇടപെട്ട സന്ദര്‍ഭങ്ങളിലെല്ലാം അതിനെ എലിസബത്ത് കൃത്യസമയത്ത് പ്രതിരോധിച്ചിരുന്നു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരാണ് രാജ്ഞിയുടെ മക്കള്‍. മൂത്ത പുത്രനായ ചാള്‍സാണ് ഇനി ബ്രിട്ടന്റെ പുതിയ രാജാവാകുക.

Story Highlights: the life story of queen elizabeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top