Advertisement

ബിഹാറിൽ ട്രെയിൻ പാളം തെറ്റി

September 10, 2022
2 minutes Read

ഡൽഹിയിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹംസഫർ എക്‌സ്‌പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ശനിയാഴ്ച ഹരി നഗർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ട്രെയിൻ കുറഞ്ഞ വേഗതയിൽ നീങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കതിഹാറിലേക്ക് പോകുന്ന ഹംസഫർ എക്‌സ്പ്രസിന്റെ രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഹരിനഗർ സ്റ്റേഷനു സമീപം പാളം തെറ്റിയതായി സിപിആർഒ അറിയിച്ചു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നാണ് വിവരം.

Story Highlights: 2 Coaches Of Train Coming From Delhi Derails In Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top