Advertisement

പല്ലും മോണയും ആരോഗ്യത്തോടെ കാക്കാം, ഇവ പരീക്ഷിച്ചുനോക്കൂ

September 10, 2022
1 minute Read
home remedies for sensitive teeth

മുടി, ത്വക്ക് തുടങ്ങി ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാല്‍ ഈ സംരക്ഷണം പല്ലിനും മോണയ്ക്കും നല്‍കാറുണ്ടോ? പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കാം.

ഡീസെന്‍സിറ്റൈസിംഗ് ടൂത്ത് പേസ്റ്റ്

ഡീസെന്‍സിറ്റൈസിംഗ് ടൂത്ത് പേസ്റ്റില്‍ നാഡികളുടെ അറ്റങ്ങള്‍ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഏറ്റവും സജീവമായ ഘടകമാണ് പൊട്ടാസ്യം നൈട്രേറ്റ്. മൃദുവായ കുറ്റിരോമമുള്ള ടൂത്ത് ബ്രഷും കുറഞ്ഞ ആസിഡ് അല്ലെങ്കില്‍ ഫ്‌ലൂറൈഡ് മൗത്ത്‌റിന്‍സുകളും ഉപയോഗിക്കാന്‍ പല്ലുകളുടെ ആരോഗ്യത്തിന് ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

വായില്‍ ഉപ്പുവെള്ളം കൊള്ളുക

ഉപ്പ് ഫലപ്രദമായ ആന്റിസെപ്റ്റിക് ആണ്. ഇത് മോണകളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. സെന്‍സിറ്റീവ് പല്ലുകളില്‍ നിന്നുള്ള വേദന ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ വായ ഉപ്പുവെള്ളത്തില്‍ ദിവസവും രണ്ടുതവണ കഴുകുക.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു മൃദുവായ ആന്റിസെപ്റ്റിക്കാണ്. അണുബാധ തടയുന്നതിന്,മുറിവുകള്‍, പൊള്ളലുകള്‍, എന്നിവ അണുവിമുക്തമാക്കാനും ഇത് സഹായിക്കും. മോണയെ സുഖപ്പെടുത്തുന്നതിനും വീക്കം തടയുന്നതിനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു മൗത്ത്‌റിന്‍സായി ഉപയോഗിക്കാം.

തേന്‍

തേന്‍ ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റായിട്ടാണ് വായില്‍ പ്രവര്‍ത്തിക്കുക. വായിലുണ്ടാകുന്ന മുറിവുകള്‍ മാറ്റാനും വേദന, വീക്കം എന്നിവ കുറയ്ക്കാനും തേന്‍ സഹായിക്കും. സെന്‍സിറ്റീവ് പല്ലുകളില്‍ നിന്നുള്ള വേദന കുറയ്ക്കാന്‍ ചെറുചൂടുള്ള വെള്ളവും ഒരു സ്പൂണ്‍ തേനും ഉപയോഗിച്ച് വായ കഴുകുക.

മഞ്ഞള്‍

പാചകത്തിന് മാത്രമല്ല, മഞ്ഞള്‍ നല്ലൊരു ഔഷധം കൂടിയാണ്. മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ആയുര്‍വേദ ചികിത്സകളിലും ദഹനചികിത്സകളിലും മുറിവ് ഉണക്കാനും മഞ്ഞള്‍ സഹായിക്കും.

ഗ്രീന്‍ ടീ

Read Also: രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം….

ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു ഉല്‍പ്പന്നമാണ് ഗ്രീന്‍ ടീ. ആന്റിഓക്‌സിഡന്റ് ഇഫക്റ്റിനും ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്കും ക്യാന്‍സര്‍ പ്രതിരോധത്തിലും ഹൃദയാരോഗ്യ പഠനങ്ങളിലും ഉപയോഗിക്കുന്നത് പോലെ തന്നെ വായുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ സഹായിക്കും.

Story Highlights: home remedies for sensitive teeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top