‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’; എലിസബത്ത് രാജ്ഞിക്ക് നന്ദി പറഞ്ഞ് ചാള്‍സ് രാജാവിന്റെ അഭിസംബോധന

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ചാള്‍സ് മൂന്നാമന്‍ രാജാവ്. ശനിയാഴ്ചയാണ് ബ്രിട്ടന്റെ പുതിയ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് അധികാരമേല്‍ക്കുക. തന്റെ പ്രിയപ്പെട്ട പിതാവിന്റെ അടുത്തേക്കുള്ള അമ്മയുടെ യാത്രയില്‍ നിങ്ങളോട് ഞാന്‍ നന്ദി പറയുന്നതായി അഭിസംബോധന ചെയ്യുന്നതിനിടെ ചാള്‍സ് മൂന്നാമന്‍ പറഞ്ഞു.
‘ഞങ്ങളുടെ കുടുംബത്തോടും രാജ്യത്തോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും ഭക്തിക്കും നന്ദി. നിങ്ങള്‍ വളരെ ഉത്സാഹത്തോടെ ഈ രാജ്യത്തെ സേവിച്ചു. മാലാഖമാര്‍ നിങ്ങള്‍ക്കായി സ്തുതിക്കട്ടെ…’ചാള്‍സ് പറഞ്ഞു.
അങ്ങ് നമ്മുടെ രാജ്യത്തോട് ചെയ്തതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ദൈവം എനിക്കനുവദിച്ച സമയം അതിനായി പ്രയത്‌നിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. വാത്സല്യവും ആദരവും കൊണ്ട് നിങ്ങളീ രാജ്യത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു..’. നന്ദി. ചാള്‍സ് രാജാവ് അഭിസംബോധനാ പ്രസംഗത്തില്‍ പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ 73കാരന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങളായിരിക്കും.
Story Highlights: King Charles III addressing the nation and thanks to Queen Elizabeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here