Advertisement

കോഴിക്കോട് വളയത്ത് ബോംബേറ്

September 10, 2022
1 minute Read

കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒപി മുക്കിൽ ബോംബേറ്. ഇടവഴിയിലാണ് ഇന്നലെ രാത്രി 11 മണിയോടെ അജ്ഞാതർ ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി ( Kozhikode valayam bombed ).

ഇന്നലെ രാത്രി 11.00 മണിയോടെ ആളൊഴിഞ്ഞ ഇടവഴിയിലാണ് ബോംബേറുണ്ടായത്. ഇത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോംബെറിഞ്ഞ സ്ഥലത്ത് ബോംബിന്റെ അവശിഷ്ടവും ചെറിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലത്ത് വളയം പൊലീസെത്തി പരിശോധന നടത്തി. ആരെങ്കിലും പരീക്ഷണാര്‍ത്ഥം പൊട്ടിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒരു കല്യാണ വീട്ടിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. അതിന് പിന്നാലെ തുടര്‍ച്ചയായി ദിവസങ്ങളില്‍ പടക്കം പൊട്ടിക്കലും ബോംബേറും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്യാണ വീട്ടില്‍ വിവാഹ സല്‍ക്കാരത്തിനിടയില്‍ പടക്കം പൊട്ടിച്ചതില്‍ അസ്വസ്ഥരായ ചിലര്‍ വിവാഹ പാര്‍ട്ടിയെ ഞെട്ടിക്കാന്‍ വേണ്ടി സ്‌ഫോടനം നടത്തി. ഇതിന് പിന്നാലെയാണ് ഇതേമേഖലയില്‍ വീണ്ടും സ്‌ഫോടനം ഉണ്ടായത്. ഈ സംഭവവുമായി ഇന്നലെ നടന്ന സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights: Kozhikode valayam bombed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top