Advertisement

അവസാന മത്സരത്തിൽ 5 റൺസ്; ഫിഞ്ചിന്റെ ഏകദിന കരിയർ അവസാനിച്ചു

September 11, 2022
2 minutes Read

ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏകദിന കരിയർ അവസാനിപ്പിച്ചു. ഇന്ന് ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തോടെയാണ് ഫിഞ്ച് ഏകദിനം അവസാനിപ്പിച്ചത്. മത്സരത്തിൽ 13 പന്തുകൾ നേരിട്ട ഫിഞ്ചിന് 5 റൺസെടുക്കാനേ സാധിച്ചുള്ളൂ. താരത്തെ ടിം സൗത്തി ക്ലീൻ ബൗൾഡാക്കി.

Read Also: ഏകദിനം മതിയാക്കി ഫിഞ്ച്; നാളെ അവസാന മത്സരം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എടുത്തിട്ടുണ്ട്. ആരോൺ ഫിഞ്ച്, ജോഷ് ഇംഗ്ലിസ് (10) എന്നിവരാണ് പുറത്തായത്. സ്റ്റീവ് സ്മിത്തും (5) മാർനസ് ലബുഷെയ്നും (4) ക്രീസിൽ തുടരുകയാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഓസ്ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ 2 വിക്കറ്റിനും രണ്ടാമത്തെ മത്സരത്തിൽ 113 റൺസിനുമായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

Read Also: വിജയശില്പിയായി സോഫിയ ഡങ്ക്‌ലി; ഇന്ത്യൻ വനിതകളെ തകർത്ത് ഇംഗ്ലണ്ട്

ഏകദിനത്തിൽ ഏറെ നാളായി തുടരുന്ന മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ഫിഞ്ച് കളി മതിയാക്കാൻ തീരുമാനിച്ചത്. അടുത്ത ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് താൻ ഇപ്പോൾ വിരമിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു.

ദേശീയ ജഴ്സിയിൽ 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.1 ശരാശരിയിൽ 5401 റൺസ് നേടി. 54 ഏകദിനങ്ങളിൽ ക്യാപ്റ്റനായ ഫിഞ്ച് 30 എണ്ണത്തിൽ ജയിച്ചു.

Story Highlights: Aron finch last match score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top