ഏഷ്യാ കപ്പ്: രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. രണ്ടാമത് ബാറ്റ് ചെയ്യുന്ന രീതിയാണ് ഏഷ്യാ കപ്പിൽ കാണുന്നതെന്നും ടോസ് പ്രധാനമാണെന്നും ബാബർ അസം പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിനു മുന്നോടി ആയി നടന്ന വാർത്താസമ്മേളനത്തിലാണ് ബാബർ അസം ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
ദുബായ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ട്. അവസാനം കളിച്ച 30 ടി-20കളിൽ 26ലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചത്. ഇക്കൊല്ലത്തെ ഏഷ്യാ കപ്പിൽ ആകെ ദുബായിൽ 8 മത്സരങ്ങൾ കളിച്ചു. ഇതിൽ ഇന്ത്യ ഹോങ്കോങിനും അഫ്ഗാനിസ്ഥാനുമെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ വിജയിച്ചു. ബാക്കി 6 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.
Story Highlights: asia cup toss babar azam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here