സൗദിയില്‍ പ്രാങ്ക് കളി കാര്യമാകും; കോടികള്‍ വരെ പിഴയായി ഈടാക്കേണ്ടി വന്നേക്കാമെന്ന് നിയമ വിദഗ്ധര്‍

മേക്ക് എ സീന്‍, പ്രാങ്ക് വിഡിയോകള്‍ക്ക് ആരാധകര്‍ ഏറി വരുന്ന കാലമാണ് ഇത്. പ്രാങ്ക് വിഡിയോകളുടെ പ്രധാന ലക്ഷ്യം എല്ലാവരേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും തന്നെയാണെങ്കിലും ചില അവസരങ്ങളില്‍ പണി പാളിപ്പോകാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഇത്തരം പ്രാങ്കിംഗ് കുറ്റകരമാണെന്നും വന്‍ പിഴയും തടവുശിക്ഷയും വരെ പ്രാങ്കിംഗിന് ലഭിച്ചേക്കാമെന്നും വിശദീകരിക്കുന്ന നിയമവിദഗ്ധന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. (Illegal pranksters face severe penalties in Saudi Arabia)
സൗദി അറേബ്യയിലെ സൈബര്‍ നിയമപ്രകാരം പ്രാങ്കിംഗ് അതിരുവിട്ടാല്‍ വ്‌ളോഗര്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 1.3 മില്യണ്‍ ഡോളറോളം പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് അഭിഭാഷകനായ ഡോ മജീദ് ഗഫൂര്‍ വിശദീകരിച്ചു. സൗദി ടെലിവിഷന്‍ അല്‍ സൗദിഹിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
ചില കേസുകളില്‍ പ്രതിയുടെ പ്രായം പോലും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ ഉപകരിക്കില്ലെന്ന് ഡോ മജീദ് ഗഫൂര്‍ പറഞ്ഞു. ഉഭയകക്ഷി സമ്മതത്തോടെ ഷൂട്ട് ചെയ്ത പ്രാങ്ക് വിഡിയോയാണെങ്കില്‍ പോലും ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്. പ്രാങ്ക് വിഡിയോകള്‍ ലൈക്ക് ചെയ്യുന്നതും പങ്കുവയ്ക്കുന്നതും ഉള്‍പ്പെടെ കുറ്റകൃത്യമായി നിയമം കണക്കാക്കുന്നു. വളരെ പെട്ടെന്ന് പ്രശസ്തരാകാന്‍ കൗമാരക്കാരും യുവാക്കളും കുട്ടികളും ഷൂട്ട് ചെയ്യുന്ന ഇത്തരം വിഡിയോകളെ ഒരു തരത്തിലും സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Illegal pranksters face severe penalties in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here