Advertisement

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് അബോധാവസ്ഥയിലായ മലയാളി മരിച്ചു

September 11, 2022
2 minutes Read

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. മണിമല വേഴാമ്പത്തോട്ടം കൊച്ചുമുറിയില്‍ മിനി എല്‍സ ആന്റണിയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തില്‍ മിനി കൊച്ചിയിലെത്തിയത്. (passenger died on board travel from dubai to kochi)

വിമാനത്തില്‍ വച്ച് അബോധാവസ്ഥയിലാകുന്ന സമയത്ത് മിനിക്കൊപ്പം ഭര്‍ത്താവ് റോയിയും വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മിനി കൊച്ചിയില്‍ വിമാനം ഇറങ്ങിയപ്പോഴേക്കും മരിക്കുകയായിരുന്നു.

വിമാനത്തിനുള്ളില്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചുമുറിയില്‍ ആന്റണിയുടെ മകളാണ് മിനി. റോസമ്മയാണ് മാതാവ്.

Story Highlights: passenger died on board travel from dubai to kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top