മക്ക, മദീന ഹറമുകളിലെത്തുന്നവരെ സഹായിക്കാന്‍ കൂടുതല്‍ റോബോട്ടുകളെത്തുന്നു

മക്ക, മദീന ഹറമുകളിലെത്തുന്നവരെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി കൂടുതല്‍ റോബോട്ടുകളെത്തുന്നു. ഇരുഹറം കാര്യാലയമാണ് ഖുര്‍ ആന്‍ പാരായണത്തിനും ബാങ്ക് വിളിക്കും മറ്റുമായി റോബോട്ടുകളെ സജ്ജമാക്കുന്നത്. കാര്യാലയത്തിലെ ഇമാം മുവദ്ദിന്‍ ഏജന്‍സിയാണ് ഹറമുകളിലെത്തുന്നവരെ സഹായിക്കുന്നതിനായി പ്രത്യേകമായി നിര്‍മിച്ച റോബോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. (Recitation, sermon robots launched at Grand Mosque)
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി റോബോര്‍ട്ടുകളുടെ സേവനം പൂര്‍ണമായി പ്രയോജനപ്പെടുത്താം. നിര്‍മിത ബുദ്ധിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. റോബോട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന കോഡ് സ്‌കാന്‍ ചെയ്താല്‍ നിര്‍ദേശങ്ങള്‍ ഓരോ ഉപയോക്താവിന്റേയും സ്മാര്‍ട്ട് ഫോണിലും ലഭ്യമാകും. പ്രാര്‍ത്ഥന ഇമാമുകള്‍, മ്യൂസിനുകള്‍, പ്രതിവാര വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ നടത്തുന്ന പുരോഹിതന്മാരുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ വിവരങ്ങളും റോബോട്ടുകള്‍ ലഭ്യമാക്കും.
Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
ഹോളി മോസ്‌കിന്റെ ജനറല്‍ പ്രസിഡന്‍സി ഫോര്‍ അഫയേഴ്‌സ് മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസാണ് നൂതന യന്ത്രങ്ങള്‍ പുറത്തിറക്കിയത്. തീര്‍ഥാടകര്‍ക്ക് പരമാവധി സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂടിയാണ് റോബോട്ടുകളെ എത്തിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പാരായണത്തിനും പ്രഭാഷണങ്ങള്‍ക്കും ബാങ്കുവിളിക്കും കൂടുതല്‍ റോബോട്ടുകളെ നിര്‍മിച്ചുവരികയാണെന്നും അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് വ്യക്തമാക്കി.
Story Highlights: Recitation, sermon robots launched at Grand Mosque
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here