കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്തും ബേപ്പൂരും തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി വൈഗ, ഏഴാം ക്ലാസ് വിദ്യാര്‍ഥി നൂറാസ്, ഷാജുദ്ദീന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്.
അരക്കിണര്‍ ഗോവിന്ദ വിലാസ് സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെയാണ് തെരുവുനായ കടിച്ചത്. വിദ്യാര്‍ഥികളെ രക്ഷിയ്ക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെയും നായ അക്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
Read Also: തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് മന്ത്രി എംബി രാജേഷ്; നാളെ ഉന്നതതല യോഗം
കടിയേറ്റ മൂന്നുപേരും ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിക്കാണ് വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് വച്ച് ആറാം ക്ലാസ്സുകാരന്‍ ജയസൂര്യയെ നായ കടിയ്ക്കുന്നത്.സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ റോഡിലുണ്ടായിരുന്ന നായ ചാടി കടിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: stray dog attack in kozhikode 4 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here