കാവി നിക്കര്‍ കത്തിത്തുടങ്ങിയെന്ന് കോൺഗ്രസിന്‍റെ ട്വീറ്റ്; അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി

ആര്‍എസ്എസില്‍ നിന്ന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയും ആർഎസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും. പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് ട്വിറ്ററിൽ അവകാശപ്പെടുന്നു.ആര്‍എസ്എസ് യൂണിഫോമായ കാവി നിക്കര്‍ കത്തുന്ന ചിത്രവും കോൺഗ്രസ് ട്വിറ്ററിൽ പങ്കുവച്ചു.(bharat jodo yatra will free country from rss says congress)
‘142 ദിവസം കൂടിയുണ്ട്, വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും രാജ്യത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും. പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തും’, പോസ്റ്റില്‍ പറയുന്നു.
കോൺഗ്രസ് ഉടൻ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. കോൺഗ്രസ് നിക്കർ ട്വീറ്റ് അപമാനകരമാണ്. ഇത് കോൺഗ്രസിൻ്റെയും രാഹുൽ ഗാന്ധിയുടെയും മാനസിക അവസ്ഥ വ്യക്തമാക്കുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
1984 ൽ രാഹുൽ ഗാന്ധിയുടെ അച്ഛൻ ഡൽഹി കത്തിച്ചു. നിക്കർ കത്തിക്കുന്ന ട്വീറ്റ് ഇത് ഓർമിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുത്തശ്ശനും അമ്മുമയും ആർ എസ് എസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: bharat jodo yatra will free country from rss says congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here