Advertisement

കോഴിക്കോട് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

September 12, 2022
1 minute Read

കോഴിക്കോട് കുറ്റ്യാടി വലിയ പാലത്തിനു സമീപം നായകുറുകെ ചാടി ബൈക്ക് മറിഞ്ഞു സ്ത്രീക്ക് പരിക്ക്. പേരെത്ത് മല്ലിക (45)ക്കാണ് പരുക്ക്. തലക്ക് പരിക്കേറ്റ മല്ലികയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മല്ലികയുടെ മകൻ രജിലിനും പരുക്കേറ്റു.

കൊല്ലം അഞ്ചലിലും സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടമുണ്ടായി. വീട്ടമ്മയ്ക്ക് ഗുരുതരപരുക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി.

കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ രാവിലെ ഒമ്പതിനായിരുന്നു അപകടം.

Story Highlights: dog jumped across and the bike overturned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top