Advertisement

ഓണാഘോഷ വിഷയത്തില്‍ ആരുമായും തര്‍ക്കമില്ല; ഇത് തന്റെ ഗവണ്‍മെന്റാണെന്ന് ഗവര്‍ണര്‍

September 12, 2022
2 minutes Read
Governor Arif Mohammad Khan criticized the government

ഓണാഘോഷത്തില്‍ നിന്നും മാറ്റിയെന്ന പ്രചാരണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള എന്തെങ്കിലും പ്രശ്‌നം കൊണ്ടല്ല താന്‍ ഇന്ന് അട്ടപ്പാടിയിലെത്തിയതെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. അട്ടപ്പാടിയിലെ പരിപാടി രണ്ട് മാസം മുന്‍പ് ഏറ്റതാണ്. അട്ടപ്പാടിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. (governor arif muhammed khan response onam celebration controversy)

ഓണാഘോഷ വിഷയത്തില്‍ തര്‍ക്കമില്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ഇത് തന്റെ ഗവണ്‍മെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

യൂണിവേഴ്‌സിറ്റികളെ നഴ്‌സറികളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. തന്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: governor arif muhammed khan response onam celebration controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top