മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ടയർ പൊട്ടി, മറിഞ്ഞു: ഒരു മരണം

നേര്യമംഗലം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്നാർ എറണാകുളം റൂട്ടിൽ ഓടുന്ന ബസിനാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.(ksrtc bus accident neriyamangalam)
Read Also: Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അടിമാലി കുളമാംകുഴി സ്വദേശി സജീവാണ് മരിച്ചത്. വാഹനത്തിൽ അൻപതോളം ആളുകൾ ഉണ്ടായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് ഉയർത്തിയാൽ മാത്രമേ അടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനാവൂ. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരുക്കുകളുണ്ട്.
Story Highlights: ksrtc bus accident neriyamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here