ഉംറ നിർവഹിച്ച ശേഷം മടങ്ങുന്ന വഴി മലയാളി വിമാനത്താവളത്തിൽ മരിച്ചു

ഉംറ തീർത്ഥാടനം നിർവഹിച്ച ശേഷം മടങ്ങുന്ന വഴി മലയാളി വിമാനത്താവളത്തിൽവെച്ച് മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശി ശൈഖ് നാസർ (57) ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്. ഭാര്യ നൂർജഹാനുമൊത്ത് സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു ശൈഖ് നാസർ ഉംറക്കെത്തിയത്.
Read Also: പുതിയ ഉംറ സീസണിൽ ഒരുകോടിയോളം വിശ്വാസികളെത്തും
ശൈഖ് നാസറിന്റെ ഭാര്യ ഉംറ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ജിദ്ദ കിംങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്നാണ് അറിയുന്നത്.
Story Highlights: malayali dies at airport while returning after Umarah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here