ഭാരത് ജോഡോ യാത്ര മൂന്നാം ദിനം,സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും

സിൽവർ ലൈൻ വിരുദ്ധ സമര സമിതിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്‌ച നടത്തും. സമര പരിപാടികൾക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടും. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായും ഇന്ന് സംവദിക്കും.(3rd day bharat jodo yatra in kerala)
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തു നിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്ത് നിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും.
ഉച്ചയ്ക്ക് സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
Story Highlights: 3rd day bharat jodo yatra in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here