നൂറിൽ നൂറ് മാർക്ക്; വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സ്മുറിയിൽ ചുവടുവച്ച് അദ്ധ്യാപിക, കയ്യടിച്ച് സോഷ്യൽ മീഡിയ…

അധ്യാപനം മഹത്തരമായ ജോലി തന്നെയാണ്. അറിവിന്റെ ലോകത്തേക്ക് കുരുന്നിലെ നമ്മെ കൈപിടിച്ച് കയറ്റിയത് മുതൽ നമ്മുടെ ഓരോ ഘട്ടത്തിലും വളർച്ചയിലും അധ്യാപകരുടെ സാന്നിധ്യമുണ്ട്. പഠന കാര്യത്തിൽ മാത്രമല്ല നമ്മുടെ മറ്റുകാര്യങ്ങളിലും പ്രചോദനമായി അവർ ഒപ്പം നിൽക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ക്ലാസ്മുറിയില്‍വിദ്യാര്‍ഥിനിക്കൊപ്പം നൃത്തം ചെയുന്ന അധ്യാപികയുടെ ദൃശ്യങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ ആളുകൾക്കിടയിൽ താരമായിരിക്കുകയാണ് ടീച്ചർ.
ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് ഇത്. പേര് മനു ഗുലാത്തി എന്നാണ്. അധ്യാപിക തന്നെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹരിയാണ്‍വി ഗാനത്തിന് അനുസരിച്ച് നൃത്തംചെയ്യുന്ന കുട്ടിയുടെ നൃത്തം കണ്ടുകൊണ്ട് സമീപത്തു നിൽക്കുകയായിരുന്നു അദ്ധ്യാപിക.
Students love to be teachers. They love role reversal.
— Manu Gulati (@ManuGulati11) April 25, 2022
“मैम आप भी करो। मैं सिखाऊंगी।”
English lang teaching followed by some Haryanvi music- A glimpse of the fag end of our school day.☺️?#MyStudentsMyPride #DelhiGovtSchool pic.twitter.com/JY4v7glUnr
കുട്ടി നൃത്തം ചെയ്യുന്നതിനിടെ മറ്റു കുട്ടികളാണ് അധ്യാപികയോട് മാം കൂടെ നൃത്തം ചെയ്യൂ എന്ന് പറഞ്ഞത്. തുടർന്ന് അധ്യാപിക ചുവടുകള്‍ വെക്കുകയുമായിരുന്നു. അധ്യാപികയുടെ നൃത്തത്തിന് കയ്യടികളുമായി കുട്ടികളും ഒപ്പം ചേർന്നു. ഇതിനോടകം 65,000-ല്‍ പേരാണ് വീഡിയോ കണ്ടത്.
Read Also : എൻജിനീയറിങ് പഠനം തുണച്ചില്ല, ജീവിക്കാനായി ചായ കച്ചവടം; ഇന്ന് ഏഴ് ഔട്ട്ലെറ്റുകളുടെ ഉടമ….
ഇംഗ്ലീഷ് പഠനത്തിനൊപ്പം അൽപ്പം ഹരിയാന്‍വി സംഗീതം എന്ന അടികുറിപ്പോടെയാണ് മനു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അധ്യാപികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഹൃദ്യമായ നിമിഷം എന്നാണ് ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.
Story Highlights: Delhi government school teacher dances with student on Haryanvi song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here