ലാവലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ,കേസ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചിൽ

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചാകും കേസുകൾ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ലാവ്ലിൻ കേസിൽ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷൻ ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.(supreme court may consider lavalin case today)
ശക്തമായ തെളിവ് സി ബി ഐ നൽകണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് നിർദ്ദേശം നല്കിയിരുന്നു.രണ്ട് കോടതികൾ ഒരേ വിധി നല്കിയതിനാൽ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്.
ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: supreme court may consider lavalin case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here